ഡൽഹി കലാപം; ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

ഡൽഹി കലാപത്തിൽ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജെഎൻയു ഗവേഷക വിദ്യാർത്ഥിയായ ഷർജീൽ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. യു.എ.പി.എ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ഇമാമിനെ ചൊവ്വാഴ്ച ഡൽഹിയിൽ എത്തിച്ചിരുന്നു. കേസിൽ ജൂലെെ 21ന് ഷർജീലിനെ അസമിൽ നിന്ന് ഡൽഹിയിൽ എത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

നേരത്തെ ഏപ്രിലിൽ രാജദ്രോഹക്കുറ്റം ചുമത്തി ഇമാമിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ജാമിഅ മിലിയ സർവകലാശാലയിൽ പൌരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. 

ഡൽഹിക്ക് പുറമെ ഉത്തർപ്രദേശ്, അസം, മണിപ്പൂർ, അരുണാചൽ പ്രദേശ്, സംസ്ഥാനങ്ങളിലും ഷർജീലിനെതിരെ രാജദ്രോഹമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി റജിസ്റ്റർ ചെയ്ത കേസ് ഒരിടത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 

content highlights: JNU Ph.D. scholar Sharjeel Imam now arrested for Delhi riots