ഏറെ വിവാദങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ മിന്നൽ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ സംഘപരിവാർ സൈബർ ആക്രമണം. ടോവിനൊ തോമസ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം നിരോധിക്കണമെന്ന് സംഘപരിവാർ കേന്ദ്രങ്ങൾ വ്യാപകമായി സൈബർ ഇടങ്ങളിൽ ആവശ്യപെട്ടു. തീ പിടിച്ച് ഓടി മറയുന്ന ടോവിനോയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
മലയാളവും ഇംഗ്ലിഷും ഉൾപെടെ ആറു ഭാഷകളിലുള്ള പോസ്റ്ററുകളാണ് മിന്നൽ മുരളി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അണിയറ പ്രവർത്തകർ പങ്കുവെച്ചത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുഗ് ഭാഷകളിലാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.സോഫിയാ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. മിന്നൽ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങ്ങിനു വേണ്ടി എറണാകുളം കാലടിയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സെറ്റ് ബജ്റംഗദൾ, എഎച്ച്പി പ്രവർത്തകർ പൊളിച്ചു നീക്കിയത് വലിയ വിവാദമാണ് സൃഷ്ടിച്ചത്.
സംഘ പ്രവർത്തകരെ അപമാനിക്കുന്ന ടോവിനോ തോമസ്, ബേസിൽ ജോസഫ് സിനിമ "മിന്നൽ മുരളി" നിരോധിക്കുക
Gepostet von Nair Mohanan Ks am Dienstag, 25. August 2020
Content Highlights; minnal murali first look poster sangh parivar cyber attack