റഫാൽ യുദ്ധവിമാനങ്ങൾ സെപ്റ്റംബർ 10ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ വെച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് സമർപ്പിക്കും. ഫ്രഞ്ച് പ്രതിരോധ മന്ത്രിയേയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.
ജൂലെെ 29നാണ് ഫ്രാൻസിൽ നിന്ന് അഞ്ച് റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. ലഭിച്ച അഞ്ച് വിമാനങ്ങളിൽ മൂന്നെണ്ണത്തിന് ഓരോ സീറ്റ് വീതവും രണ്ടെണ്ണം രണ്ട് സീറ്റ് വീതം ഉള്ളവയാണ്. വിമാനങ്ങൾ ഇന്ത്യയിൽ എത്തിയ ഉടൻ തന്നെ ഇന്ത്യൻ വ്യോമസേന ഇതിൽ പരിശീലനവും ആരംഭിച്ചിരുന്നു. ഫ്രാൻസിലെ ദയോ എവിയേഷനുമായി ചേർന്ന് നിർമ്മിച്ച് ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളിൽ 5 എണ്ണമാണ് ഇന്ത്യയിലെത്തിയത്.
content highlights: Rajnath Singh to formally induct Rafale fighter jets into IAF on September 10, French Defence Minister also invited