വിമർശനങ്ങളിൽ പ്രതികരിക്കേണ്ടെന്ന് സംസ്ഥാന നേതാക്കളെ ബിജെപി വിലക്കി ദേശീയ നേതൃത്വം. അതോടെ സ്വർണ കടത്ത് കേസിൽ സംസ്ഥാന പ്രസിഡന്റിന് കൃഷ്ണദാസ് പക്ഷത്തിന്റെ പിന്തുണയില്ലാതെയായി. ബിജെപി നേതൃത്വം കൊടുക്കുന്ന ജനം ടിവിയിലെ മുൻ കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യരെ സ്വർണക്കടത്ത് കേസിലെ അന്വോഷണ ഏജന്‍സി ചോദ്യം ചെയ്തതോടെയാണ് സിപിഎം ബിജെപിക്കെതിരായ ആരോപണം കടുപ്പിച്ചത്.
അനിൽ നമ്പ്യാരുമായി സംസാരിച്ചെന്ന സ്വപ്ന സുരേഷിന്റെ മൊഴിയാണ് വി മുരളീധരനെതിരെ സിപിഎം ഉപയോഗിച്ചത്. ഇതോടെ പ്രതിരോധത്തിലായ ബിജെപി ശക്തമായി തിരിച്ചടിക്കാനിരിക്കെയാണ് ദേശീയ നേതൃത്വത്തിന്റെ വിലക്ക് വീണത്. ആക്ഷേപത്തെ പ്രതിരോധിച്ച് പ്രശ്നം വഷളാക്കുന്നത് ദോഷം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. വിമർശനങ്ങളിൽ പോലും സംസ്ഥാനത്ത് വിഭാഗീയത ഉണ്ടെന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ടെന്നാണ് സൂചന.
Content Highlights; do not respond to criticism bjp national leadership to state leaders