ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതി വളരെ മോശം; പ്രശ്ന പരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ തയ്യാറെന്ന് ട്രംപ്

Very nasty situation along India-China border; Would love to help, says Donald Trump

ഇന്ത്യ- ചൈന അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും, തർക്കത്തിൽ ഇടപെടാൻ താൽപര്യമുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. . വൈറ്റ് ഹൌസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്ന പരിഹാരത്തിനായി വിഷയത്തിൽ ഇടപെടാനും സഹായിക്കാനും ഞങ്ങൾക്കു താൽപ്പര്യമുണ്ട്, സാഹചര്യത്തെ കുറിച്ച് ഇരു രാജ്യങ്ങളുമായി സംസാരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ചൈന ഇന്ത്യയെ ഭീഷണിപെടുത്തുന്നുണ്ടൊ എന്ന ചോദ്യത്തിന് അങ്ങനെ ഉണ്ടാകില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും എന്നാൽ അതിലേക്ക് കാര്യങ്ങൾ പോകാനാണ് സാധ്യതയെന്നും ട്രംപ് മറുപടി പറഞ്ഞു.

നേരത്തെയും ഇന്ത്യ- ചൈന പ്രശ്നത്തിൽ ഇടപെടാൻ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. അതേസമയം അതിർത്തിയിലെ സംഘർഷാവസ്ഥ നിലനിൽക്കെ ഇരു രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. ചൈനയുടെ അഭ്യർത്ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച. ലഡാഖിലെ തർക്ക ബാധിത മേഖലകളിലെല്ലായിടത്തും മെയ് മാസത്തിനു മുൻപുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ കൊണ്ടു വരണമെന്നും തൽസ്ഥിതി പുനസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപെട്ടു.

Content Highlights; Very nasty situation along India-China border; Would love to help, says Donald Trump