അഫ്ഗാനിസ്ഥാന്റെ മാന്യനായ സുഹൃത്താണ് അയൽ രാജ്യമായ ഇന്ത്യയെന്ന് അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ പുതിയ അംബാസിഡർ ഫരീദ് മാമുന്ദ്സെ. ദുഷ്കരമായ സമയങ്ങളിൽ ഇന്ത്യ തങ്ങളോടൊപ്പം നിന്നെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം എപ്പോഴും ഉയർത്തി പിടിക്കുമെന്നും ഫരീദ് മാമുന്ദ്സെ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്റെ പരമ്പരാഗതവും ചരിത്രപരവുമായ സുഹൃത്തായ ഇന്ത്യയിലെ പുതിയ അംബാസിഡറായി നിയമിതനായതിൽ ഏറെ ബഹുമാനം തോന്നുന്നു. ദുഷ്കരമായ സമയങ്ങളിൽ പോലും ഇന്ത്യ ഞങ്ങൾക്കൊപ്പം നിന്നു. ചരിത്രപരമായും രാഷ്ട്രീയ പരമായും സാംസ്കാരിക തലത്തിലടക്കം ബന്ധമുള്ളതാണ് തങ്ങൾക്ക് ഇന്ത്യയെന്നും ഫരീദ് ട്വീറ്റ് ചെയ്തു.
Content Highlights; Afghanistan’s new ambassador to Delhi refers to India as generous neighbour