ഹെെപ്പർസോണിക്ക് മിസെെൽ ക്ലബ്ബിൻ്റെ ഭാഗമായി ഇന്ത്യയും; റഷ്യയ്ക്കും ചെെനയ്ക്കും യുഎസിനും ശേഷം നേട്ട വരിച്ച രാജ്യം

India joins US, Russia, China hypersonic Missile club

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹെെപ്പർസോണിക്ക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ (HSTDV) വിക്ഷേപിച്ച് ഇന്ത്യ. ഒഡീഷയിലെ ബാലസോറിലുള്ള എപിജെ അബ്ദുൾ കലാം ടെസ്റ്റിംഗ് റേഞ്ചിൽ നിന്നായിരുന്നു എച്ച് എസ് ടി ഡി വിയുടെ വിക്ഷേപണം. ഇതോടെ യുഎസിനും റഷ്യക്കും ചെെനക്കും ശേഷം ഈ നേട്ടം കെെവരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനെെസേഷൻ (DRDO) ആണ് എച്ച് എസ് ടി ഡി വി വികസിപ്പിച്ചെടുത്തത്. ഇന്ന് രാവിലെ 11.03നാണ് വിക്ഷേപണം നടന്നത്. 

ശബ്ദത്തിനേക്കാൾ ആറ് മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന മിസെെലുകൾ വികസിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. ക്രൂയിസ് മിസെെലുകളുടെ നിർമ്മാണത്തിനും എച്ച് എസ് ടി ഡി വി സാങ്കേതിക വിദ്യ ഉപയോഗിക്കാം. സ്കാംജെറ്റ് എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്. ഡിആർഡിഒ തലവൻ സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഹെെപ്പർസോണിക്ക് മിസെെൽ ടീം ആണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്. വിക്ഷേപണം വിജയകരമായതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ടീമിനെ അഭിനന്ദിച്ചു. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത കാര്യങ്ങൾ സാക്ഷാത്കരിക്കുകയാണ് ഡിആർഡിഒ എന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

content highlights: India joins the US, Russia, China hypersonic Missile club