രണ്ടില ചിഹ്നം; ജോസ് പക്ഷത്തിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയിൽ

Kerala Congress (M) dispute; PJ Joseph move to high court

കേരള കോൺഗ്രസ് ജോസ് പക്ഷത്തിനെതിരെ പി ജെ ജോസഫ് കേരള ഹൈക്കോടതിയെ സമീപിച്ചു. ജോസ് പക്ഷത്തിന് പാർട്ടി ചിഹ്നമായ രണ്ടില നൽകിയതിനെതിരെയാണ് ഹർജി നൽകിയത്. കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകി കൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്. ജോസ് കെ മാണിയെയാണ് കേരളാ കോൺഗ്രസ് എം ആയി പരിഗണിക്കാനാവുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Content Highlights; Kerala Congress (M) dispute; PJ Joseph move to high court