കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പുതിയ പഠനം

Study shows that corona virus directly affects the brain

കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പുതിയ പഠനം. യേൽ യൂണിവേഴ്സിറ്റിയിലെ ഇമ്മൂണോളജിസ്റ്റായ അകികോ ഇവസാകിയാണ് ഇതേ കുറിച്ചുള്ള പഠനം നടത്തിയത്. പഠനം പ്രാഥമിക ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. വൈറസിന് തലച്ചോറിലെ സെല്ലുകളിലെത്തുന്ന ഓക്സിജന്റെ അളവ് കുറക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ. കൊവിഡ് ബാധിതരിൽ വരുന്ന തലവേദന, ആശയക്കുഴപ്പം, പരസ്പര വിരുദ്ധമായ സംസാരം ഇതെല്ലാം വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതു കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നത്.

കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കാനാകുമോ എന്ന പഠനം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് കാലിഫോർണിയ യൂണിവേഴ്സിറ്റി ന്യൂറോളജി വിഭാഗം തലവൻ ആൻഡ്രൂ ജോസഫ്സൺ ചൂണ്ടിക്കാട്ടി. എലികളിലാണ് ആദ്യഘട്ട പരീക്ഷണം നടത്തിയത്. ഒരു സംഘം എലികളിലെ ശ്വാസകോശത്തിൽ വൈറസ് വരുത്തുന്ന വ്യതിയാനങ്ങളും മറ്റൊരു സംഘം എലികളിലെ തലച്ചോറിൽ വൈറസ് വരുത്തുന്ന വ്യതിയാനങ്ങളുമാണ് പഠന വിധേയമാക്കിയത്.

തലച്ചോറിലെ വൈറസ് ബാധ വളരെ വേഗം ശരീര ഭാരം കുറയ്ക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നു. രോഗബാധ ഉണ്ടായ ഭാഗങ്ങളിൽ ടി സെല്ലുകൾ പോലുള്ള പ്രതിരോധ സെല്ലുകൾ ഉണ്ടാകുന്നില്ലെന്നും പഠനത്തിൽ വ്യക്തമാക്കി. സാർസ് വൈറസിനും സിഖ വൈറസിനും തലച്ചോറിലെ സെല്ലുകൾക്ക് നാശം വരുത്താൻ കഴിയുമെന്ന് നേരത്തെ തെളിയിക്കപെട്ടിരുന്നു.

Content Highlights; Study shows that corona virus directly affects the brain