മേയ് മാസത്തിൽ ഇന്ത്യയിൽ കൊവിഡ് ബാധിച്ചത് 64 ലക്ഷം പേർക്ക്; ഐ.സി.എം.ആർ സിറോ സർവേ

India Likely Had 6.4 Million Covid Cases By May, Says ICMR's Sero Survey

ഇന്ത്യയിൽ മേയ് മാസത്തിൽ തന്നെ 64 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായിരുന്നുവെന്ന് ഐ.സി.എം.ആറിൻ്റെ സിറോ സർവേ റിപ്പോർട്ട്. രാജ്യത്തെ പ്രായപൂർത്തിയായ 0.73 പേർക്കും കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും സർവേയിൽ പറയുന്നു. മേയ് 11 മുതൽ ജൂൺ 4 വരെ 21 സംസ്ഥാനങ്ങളിലെ 28,000 പേരിലാണ് സർവേ നടത്തിയത്. 700 ഗ്രാമങ്ങളിലും 70 ജില്ലകളിലുമായാണ് പഠനം നടത്തിയത്.  കൊവിഡ് കവച് എലിസ കിറ്റ് ഉപയോഗിച്ചുള്ള ആൻ്റിബോഡി പരിശോധനയാണ് ഇവരിൽ നടത്തിയത്. 

18നും 45നും ഇടയിൽ പ്രായമുള്ള 43.3 ശതമാനം പേർക്ക് രോഗം ബാധിച്ചിരിക്കാമെന്ന് സർവേയിൽ പറയുന്നുണ്ട്. 46നും 60നും ഇടയിൽ പ്രായമുള്ള 39.5 ശതമാനം പേർക്കും രോഗം ബാധിച്ചിട്ടുള്ളതായി സർവേയിൽ കണ്ടെത്തി. 64,68,388 പേർക്ക് മേയ് മാസത്തിൽ രോഗം ബാധിച്ചുവെന്നാണ് സർവേയിലൂടെ കണ്ടെത്തിയിരിക്കുന്നത്. മേയ് മാസത്തെ കണക്കുപ്രകാരം മിക്ക ജില്ലകളിലേയും കുറഞ്ഞ കൊവിഡ് വ്യാപനം സൂചിപ്പിക്കുന്നത് ഇന്ത്യ കൊവിഡ് വ്യാപനത്തിൻ്റെ പ്രാരംഭ ഘട്ടത്തിലാണെന്നും ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും കൊവിഡിൻ്റെ ഇരകളായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കേന്ദ്ര സർക്കാരിൻ്റെ കണക്ക് പ്രകാരം ഇന്ത്യയിൽ 45,62,415 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. 

content highlights: India Likely Had 6.4 Million Covid Cases By May, Says ICMR’s Sero Survey