കൊവിഡിനെതിരെ രാജ്യം നന്നായി പോരാടി; സ്കൂളുകൾ സുരക്ഷിതമായി തുറന്നു പ്രവർത്തിക്കാമെന്നും ഡൊണാൾഡ് ട്രംപ്

us will not have any more shutdowns says donald trump

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നതിനിടെ കൊവിഡ് പ്രതിസന്ധിയുടെ അവസാന ഘട്ടത്തിലാണ് അമേരിക്കയെന്ന അവകാശവാദവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. കൊവിഡിനെതിരെ രാജ്യം നന്നായി പോരാടിയതായും അതിനായി പ്രവർത്തിച്ച് എല്ലാവരെ കുറിച്ച് അഭിമാനമുണ്ടെന്നും ട്രംപ് പറഞ്ഞു. വാക്സിനുകൾ ഇപ്പേൾ ലഭ്യമായി തുടങ്ങിയെങ്കിലും വാക്സിൻ ഉപയോഗിക്കാതെ തന്നെ കൊവിഡിനെ അതിജീവിച്ചുവെന്നും രോഗമുക്തി നിരക്ക് മുൻപത്തേക്കാളും കൂടിയതായും ട്രംപ് വ്യക്തമാക്കി.

കൂടാതെ അമേരിക്കയിലുള്ളതിനെേക്കാൾ 50 ശതമാനത്തിലേറെയാണ് യൂറോപ്യൻ രാജ്യങ്ങളിലെ കൊവിഡ് മരണനിരക്കെന്നും രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ 44 ശതമാനം കുറവ് വന്നതായും ട്രംപ് കൂട്ടിച്ചേർത്തു. കുട്ടികളിൽ കൊവിഡ് മൂലമുള്ള ഗുരുതര പ്രത്യഘാതങ്ങൾ വളരെ കുറവ് കാണപെടുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷിതമായി തുറന്നു പ്രവർത്തിക്കാവുന്നതാണ്. 25 വയസ്സിനു താഴെ പ്രായമുള്ളവരിൽ മരണനിരക്ക് 0.2 ശതമാനം മാത്രമാണെന്നും 20 കേളെജുകളുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ വൈറസ് ബാധിച്ച ഒരു വിദ്യാർത്ഥി പോലും ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ദേയമാണെന്നും ട്രംപ് സൂചിപിച്ചു.

ഓൺലൈൻ പഠനം ക്ലാസ് മുറികളിലെ പഠനത്തിന് തുല്യാമാവില്ലെന്നും വിവിധ സർവേകളുടെ കണക്കുകൾ നിരത്തി ട്രംപ് വ്യക്തമാക്കി. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചാൽ രാജ്യമൊട്ടാകെ അടച്ചു പൂട്ടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഡെമോക്രാറ്റിക്കുകൾ നിർദെശിക്കുന്ന തരത്തിലുള്ള രാജ്യത്തിന്റെ മൊത്തമായ അടച്ചു പൂട്ടൽ അശാസ്ത്രീയവും തെറ്റായതുമായ നടപടിയാണെന്നും രോഗബാധയുള്ള സ്ഥലങ്ങൾ മാത്രം അടച്ചു പൂട്ടി വൈറസിനെ നിയന്ത്രിക്കാമെന്നും ട്രംപ് പറഞ്ഞു.

Content Highlights; us will not have any more shutdowns says donald trump