കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യ വിട്ടത് 38 വായ്പതട്ടിപ്പുകാർ എന്ന് കേന്ദ്ര റിപ്പോർട്ട്

38 wilful defaulters including Nirav Modi, Vijay Mallya fled India in the last 5 years

2015 ജനുവരി 1 മുതൽ 2019 ഡിസംബർ 31 വരെ രാജ്യത്ത് നിന്ന് 38 വായ്പാതട്ടിപ്പുകാർ വിദേശത്തേയ്ക്ക് കടന്നതായി കേന്ദ്ര സർക്കാർ. കേന്ദ്ര ധനകാര്യ സഹ മന്ത്രി അനുരാഗ്‌ താക്കൂറാണ് ലോക്സഭയിൽ ഈക്കാര്യം അറിയിച്ചത്. എംപിമാരുടെ ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ് മല്യ, നിരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയ വ്യവസായികളാണ് വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയത്.

സിബിഐ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളായ 38 പേർ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് അനുരാഗ് താക്കൂര്‍ അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ആരോപിതരായ 20 പേര്‍ക്കെതിരെ പിഎംഎല്‍എ (പണത്തട്ടിപ്പ് തടയുന്നതിനുള്ള നിയമം) പ്രകാരം റെഡ് കോര്‍ണര്‍ നോട്ടീസിന് എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അപേക്ഷ നല്‍കിയിട്ടുണ്ട്. 2019 ജനുവരിക്കും 2019 ഡിസംബറിനുമിടെ 11 സാമ്പത്തിക കുറ്റവാളികള്‍ രാജ്യം വിട്ടു. 27 പേര്‍ ഇതിന് മുമ്പാണ് ഇന്ത്യ വിട്ടത്.

content highlights: 38 wilful defaulters including Nirav Modi, Vijay Mallya fled India in the last 5 years