കാലിഫോര്‍ണിയ: ഇന്ത്യയില്‍ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍ തുറക്കാനുദ്ദേശിച്ച് ആപ്പിള്‍. ഇതോടെ ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയിലും ലഭ്യമാകും. പുതിയ സ്റ്റോര്‍ തുറക്കുന്നതോടെ ഇന്ത്യക്കാരായ ഉപഭോക്താക്കള്‍ക്ക് പ്രാദേശിക സര്‍വീസും വില്‍പ്പനയും ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.
ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോര്‍ സെപ്റ്റംബര്‍ 23ന് തുറക്കാനാണ് ആലോചന. രാജ്യത്ത് എഡ്യുക്കേഷന്‍ സ്‌റ്റോര്‍ തുടങ്ങാനും പദ്ധതിയുണ്ട്. ഐപാഡ് തുടങ്ങിയവ പ്രത്യേക വിലയിലായിരിക്കും ഇവിടെ ലഭിക്കുക. ആപ്പിളിന്റെ പ്രീമിയം സപ്പോര്‍ട്ട് ആപ്പിള്‍ കെയര്‍ പ്ലസും ഇതോടൊപ്പം ലഭ്യമാകും.
തുടക്കത്തില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം സ്റ്റോര്‍ വഴി വിതരണം ചെയ്യാനാണ് തീരുമാനം. ആപ്പിള്‍ സ്വന്തമായി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ഒരുക്കുന്ന 37-ാമത്തെ രാജ്യമാണ് ഇന്ത്യ.
Content Highlight: Apple’s first Online Retail store to launch in India