ന്യൂസ് റൂമുകൾ വാർത്താ കേന്ദ്രമാകുന്നതിനപ്പുറത്ത് കോടതി മുറികളാവുന്നുവെന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിക്കുന്നതല്ല. രാത്രിയിലെ പ്രൈം ടൈമിൽ നാലോ അഞ്ചോ പേരെ വിളിച്ചിരുത്തി ആങ്കർമാർ ചോദ്യങ്ങൾ ചോദിച്ച് രാജ്യത്തെ മൊത്തം സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളിൽ തീർപ്പ് കൽപ്പിക്കുന്ന രീതിയാണ് ഇപ്പോൾ നമ്മുടെ രാജ്യത്ത് നിലനിക്കുന്നത്. ന്യൂസ് റൂമുകളിലിരുന്ന് മാധ്യമപ്രവർത്തകൻ എന്ന പ്രിവിലേജിൽ എന്തും വിളിച്ച് കൂവാമെന്നും ആരോപിക്കാമെന്നും ആരെയും ആക്ഷേപിക്കാമെന്നതും നവയുഗ മാധ്യമ പ്രവർത്തനത്തിന്റെ പുതിയൊരു മുഖമായി മാറിയിരിക്കുകയാണ്.
Content Highlights; news medias