രഹസ്യ രേഖകള്‍ കൈവശം വെച്ചെന്നാരോപണം; ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ കൈവശം വച്ചുവെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. സ്ട്രാറ്റജിക് അഫയേഴ്‌സ് അനലിസ്റ്റും എഴുത്തുകാരനുമായ രാജീവ് ശര്‍മയെയാണു ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാ(ഒഎസ്എ)ണ് അറസ്റ്റ്.

പിതംപുര നിവാസിയായ രാജീവ് ശര്‍മയെ ഡല്‍ഹി പൊലീസ് പ്രത്യേക സെല്ലാണ് അറസ്റ്റ് ചെയ്തതെന്ന് ഡിസിപി സഞ്ജീവ് കുമാര്‍ യാദവ് പറഞ്ഞു. പിറ്റേ ദിവസം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് ഇയാളെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിരോധവുമായി ബന്ധപ്പെട്ട ചില രഹസ്യ രേഖകള്‍ ശര്‍മയുടെ പക്കലുണ്ടെന്ന് കണ്ടെത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി പറഞ്ഞു.

മാധ്യമങ്ങളുടെ അവസ്ഥയെക്കുറിച്ച് ഹിന്ദിയിലുള്ള മറ്റൊരു വീഡിയോ നാല് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. ”ഇന്ത്യന്‍ മാധ്യമങ്ങളുടെ അവസ്ഥ ദയനീയമാണ്. മാധ്യമങ്ങള്‍ കാവല്‍ നായ ആയിരിക്കേണ്ടതിനു പകരം സര്‍ക്കാരിന്റെ വളര്‍ത്തുനായ ആയി മാറി” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്. 5,300 ഫോളോവേഴ്‌സ് ഉള്ള ശര്‍മയുടെ ട്വിറ്റര്‍ അക്കൗണ്ട് വെള്ളിയാഴ്ച്ച രാത്രി മുതല്‍ ലഭ്യമല്ല.

വാര്‍ത്താ ഏജന്‍സിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎന്‍ഐ), ദി ട്രിബ്യൂണ്‍, സകാല്‍ ടൈംസ് എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാജീവ് ശര്‍മയെ സെപ്റ്റംബര്‍ 14 നാണ് അറസ്റ്റ് ചെയ്തത്. ചൈനീസ് ദിനപത്രമായ ഗ്ലോബല്‍ ടൈംസില്‍ അടുത്തിടെ ശര്‍മ ലേഖനം എഴുതിയിരുന്നു.

Content Highlight: Journalist Arrested in Delhi under Official Secret Act