നോവൽ കൊറോണ വൈറസിനെതിരായ ആർജിത രോഗപ്രതിരോധ ശേഷി ദീർഘകാലം നിലനിൽക്കില്ലെന്ന് പുതിയ പഠനം

Acquired Immunity Against Novel Coronavirus May Be Short Lived, Study Finds

കൊവിഡിനെതിരായ പ്രതിരോധ ശേഷി ഉണ്ടാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ പുതിയൊരു പഠനം കൂടി പുറത്തു വന്നിരിക്കുകയാണിപ്പോൾ. നോവൽ കൊറോണ വൈറസിനെതിരായ ആർജിത രോഗപ്രതിരോധ ശേഷി ദീർഘകാലം നിലനിൽക്കില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പരമാവധി ഒരു വർഷം മാത്രമേ ഇത്തരത്തിലുള്ള രോഗ പ്രതിരോധ ശേഷി നിലനിൽക്കുകയുള്ളു എന്നാണ് പുതിയ കണ്ടെത്തൽ. നാച്ചുറൽ മെഡിസിൻ ജേണലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗ പ്രതിരോധ ശേഷിയിൽ പ്രശ്നങ്ങളില്ലാത്ത ആരോഗ്യവാന്മാരായ പത്ത് പുരുഷന്മാരെയാണ് പഠനത്തിനായി നിരീക്ഷിച്ചത്. പ്രത്യേക പഠനരീതികളും ഇതിനായി ഉപയോഗിച്ചു. ഇതിൽ നിന്നും കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനുള്ള സമയം ആറു മുതൽ 105 മാസങ്ങൾ വരെ ഉണ്ടായി എന്നാണ് വ്യക്തമായത്. വീണ്ടും വൈറസ് ബാധിക്കാനെടുത്ത സമയം പരമാവധി 12 മാസമാണെന്നും കണ്ടെത്തി.

കുറേ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം യൂറേപ്യൻ രാജ്യങ്ങൾ ഉൾപെടെ കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം തുടങ്ങിയിരിക്കുകയാണെന്നാണ്. പ്രതിരോധ വാക്സിന് വേണ്ടിയുള്ള പരീക്ഷണങ്ങളും ക്ലിനിക്കൽ ട്രയലുകളും നടക്കുന്നുണ്ടെങ്കിലും അന്തിമ ഫലം വന്നിട്ടില്ല. ഇന്ത്യയുൾപെടെയുള്ള രാജ്യങ്ങളിൽ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ്.

Content Highlights; Acquired Immunity Against Novel Coronavirus May Be Short Lived, Study Finds