കേരളത്തിൽ പലയിടത്തും സമൂഹ വ്യാപന ഭീഷണി; ദേശിയ ശരാശരിയേക്കാൾ വർധിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

CoronaVirus: Test positivity rate hike in Kerala

സംസ്ഥാനത്ത് ഒന്നാകെ സമൂഹ വ്യാപനം വ്യാപിക്കുകയോണോ എന്ന ആശങ്കയുമായി ആരോഗ്യ വിദഗ്ദർ. ഈ മാസം ഇന്നലെ വരെ 22 ദിവസത്തിനിടെ 6055 പേർക്കാണ് ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഈ കാലയളവിൽ ഇത് 1893 ആയിരുന്നു. ഒരു മാസത്തിനിടെ ഉറവിടമറിയാത്ത കേസുകളിൽ 4162 എണ്ണത്തിന്റെ വർധനവ് ആണ് ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 2893 കേസുകളാണ് ഉറവിടം വ്യക്തമാല്ലാത്തത് റിപ്പോർട്ട് ചെയ്തത്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതിന്റെ അർത്ഥം സമൂഹ വ്യാപനം കേരളത്തിൽ പലയിടങ്ങളിലും നടക്കുന്നു എന്ന് തന്നെയാണെന്നും ആരോഗ്യ വിദഗ്ദർ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗ വ്യാപനം നടക്കുന്നതെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാണിച്ചു.

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. 100 ആളുകളെ പരിശോധിക്കുമ്പോൾ എത്ര പേർക്ക് പോസിറ്റീവാകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കുന്നത്. ഇത് ദേശിയ ശരാശരിയേക്കാൾ സംസ്ഥാനത്ത് ഇപ്പോൾ കൂടുതലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് കാരണമാണ് സംസ്ഥാനത്താകെ സമൂഹ വ്യാപനം ഉണ്ടാകുമോ എന്ന ആശങ്കയും ആരോഗ്യ വിദഗ്ദർ പങ്കു വെച്ചത്. രാജ്യ ശരാശരിയും കടന്ന് വർധിക്കുന്ന കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അപകട സൂചനയാണ് നൽകുന്നത്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിലും വൻ വർധനവ് ആണ് ഉള്ളത്. ഈ സാഹചര്യത്തിൽ ഇനി കണ്ടെന്റ്മെന്റ് സോണുകൾ നിശ്ചയിച്ചുള്ള നിയന്ത്രണങ്ങൾ ഫലപ്രദമല്ലെന്ന് കൊവിഡ് വിദഗ്ദ സമിതിയൽ അഭിപ്രായമുണ്ട്. ഇത് സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകുമെന്നും അറിയിച്ചു.

Content Highlights; CoronaVirus: Test positivity rate hike in Kerala