മാസ്ക് ധരിക്കില്ലെന്ന വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മധ്യപ്രദേശ് മന്ത്രി

After 'I don't wear mask' comment, MP minister Narottam Mishra accepts mistake, says will follow health norms

മാസ്ക് ധരിക്കില്ലെന്ന വിവാദ പ്രസ്താവന നടത്തിയ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചു. മാസ്ക് ധരിക്കില്ലെന്ന തന്റെ പ്രസ്താവന നിയമ ലംഘനമാണെന്ന് കരുതുന്നുവെന്നും, പ്രധാന മന്ത്രിയുടെ വികാരത്തിന് അനുസ്തൃതമായിരുന്നില്ല തന്റെ പ്രസ്താവനയെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റ് അംഗീകരിച്ച് ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരോടും മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും അഭ്യർത്ഥിക്കുന്നുവെന്നും നരോത്തം മിശ്ര ട്വിറ്ററിലൂടെ വ്യക്തമാക്കി.

ബുധനാഴ്ച മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഇൻഡോറിൽ നടന്ന ഒരു പൊതു പരിപാടിയിൽ എന്തുകൊണ്ട് മാസ്ക് ധിരിച്ചില്ലെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. താൻ ഒരു പരിപാടിയിലും മാസ്ക് ധരിക്കില്ലെന്നും അതിനെന്താണെന്നും ആയിരുന്നു മന്ത്രിയുടെ പ്രതികരണം. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നിലവിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് ഇന്ത്യ.

കൊവിഡ് 19 മാർഗ നിർദേശ പ്രകാരം പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയിട്ടുണ്ട്. ദിവസേനയുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റമാണുള്ളത്. ഈ സാഹചര്യത്തിൽ മാസ്ക് നിർബന്ധമായി ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു ആവശ്യപെട്ടു കൊണ്ടിരിക്കുമ്പോഴാണ് ബിജെപി മന്ത്രിയുടെ പ്രസ്താവന എന്നതും വിമർശനമുയർന്നിരുന്നു.

Content Highlights; After ‘I don’t wear mask’ comment, MP minister Narottam Mishra accepts mistake, says will follow health norms