കാർഷിക ബില്ലുകൾക്കെതിരെ സംയുക്ത കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പ്രക്ഷോഭം ഇന്ന്. പഞ്ചാബിലും ഹരിയാനയിലും രാജ്യത്തെ ഗ്രാമീണ മേഖലകളിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കർഷക സംഘടന നേതാക്കൾ അറിയിച്ചിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിൽ ധർണ്ണകളും പ്രകടനങ്ങളും സംഘടിപ്പിക്കും. കർഷക സംഘടനകൾ സംയുക്തമായി ദില്ലിയിലെ ജന്തർമന്ദിറിലും പ്രതിഷേധ റാലി നടത്തും. പഞ്ചാബിൽ ഇന്നലെ മുതൽ കർഷകർ ട്രെയിൻ തടയൽ സമരം ആരംഭിച്ചു.
കോണ്‍ഗ്രസ്സും പ്രതിഷേധ പരിപാടികൾ ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. 28 ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ചും ഒക്ടോബർ രണ്ടിന് കർഷക തൊഴിലാളി രക്ഷാദിനമായി ആചരിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കാർഷിക ബില്ലിനെ എതിർത്ത് കർഷക സംഘടനകൾ രാജ്യ വ്യാപകമായി നടത്തുന്ന ബന്ദിന് പിന്തുണയുമായി കർണാടകത്തിലും ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടക്കും. സെപ്റ്റംബർ 28 ന് കർണാടകത്തിൽ ബന്ദ് നടത്തുമെന്നും കർണാടക ഫാർമേഴ്സ് അസോസിയേഷൻ അറിയിച്ചു.
Content Highlights; natioanl level protest against farm bills from today