ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എ പി അബ്ദുള്ളക്കുട്ടിയെ ബിജെപി ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. തേജസ്വി സൂര്യയാണ് യുവ മോർച്ചയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. പാർട്ടി ദേശിയ അധ്യക്ഷന ജെപി നദ്ധയാണ് 23 പുതിയ പാർട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറൽ സെക്രട്ടറിമാരും പട്ടികയിലുണ്ട്.
ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവരെ ബിജെപി ദേശിയ വക്താക്കളായി തിരഞ്ഞെടുത്തു. പൂനം മഹാജന് പകരമായാണ് തെജസ്വി സൂര്യ യുവ മോർച്ച അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. ബി എൽ സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. എൻ ടിആറിന്റെ മകൾ പുരന്ദേശ്വരിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. റാം മാധവ്, മുരളീധർ റാവു, അനിൽ ജെയിൻ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കം ചെയ്തു.
Content Highlights; BJP announced names of new office bearers: AP Abdullakutty appointed as national vice-president