രാജ്യത്ത് കൊവിഡ് ഇത്രയധികം ബാധിച്ചത് സൂപ്പര്‍ സ്‌പ്രെഡില്‍ നിന്നെന്ന് ഗവേഷകര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായത് സൂപ്പര്‍ സ്‌പ്രെഡ് വിഭാഗത്തില്‍ നിന്നാണെന്ന് ഗവേഷകര്‍. ആന്ധ്രാപ്രദേശിലെയും, തമിഴ്‌നാട്ടിലെയും ഏകദേശം 30 ലക്ഷം രോഗബാധിതരുടെ സമ്പര്‍ക്ക ചരിത്രം അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകരുടെ പഠനം. കൊവിഡ് വ്യാപനത്തെക്കുറിച്ച് ഒരു വികസ്വര രാജ്യത്ത് നടക്കുന്ന ആദ്യ പഠനമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇന്ത്യയില്‍ ആദ്യം കൊവിഡ് വൈറസ് സ്ഥിരീകരിക്കപ്പെട്ട എട്ട് ശതമാനം രോഗികളുടെ ഒരു ഗ്രൂപ്പില്‍ നിന്നാണ് പിന്നീട് രാജ്യത്തുണ്ടായ വൈറസ് ബാധയുടെ മൂന്നില്‍ രണ്ട് ശതമാനത്തിന്റെയും ഉത്ഭവമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ചൈന, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയിടങ്ങളില്‍നിന്നാണ് കോവിഡിനെ കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ വന്നിട്ടുള്ളതെങ്കിലും കേസുകള്‍ കൂടി വരുന്നത് ഇന്ത്യയിലും മറ്റ് വികസ്വര രാജ്യങ്ങളിലുമാണെന്ന് ഗവേഷണത്തിന് നേതൃത്വം കൊടുത്ത രമണന്‍ ലക്ഷ്മി നാരായണ്‍ പറഞ്ഞു.

വികസ്വര രാജ്യങ്ങളില്‍ ആരോഗ്യ സംരക്ഷണത്തിന് തടസ്സങ്ങള്‍ കൂടുതലാണെന്നും കൂടുതല്‍ പേര്‍ രോഗബാധിതരാകാനും മരിക്കാനും സാധ്യത കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു.

Content Highlight: Coronavirus in India mainly driven by super-spreaders, led to 60% of new cases, shows study