കൊവിഡ് പിടിപെട്ടാൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കെട്ടിപ്പിടിച്ച് രോഗം പടർത്തുമെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. അനുപം ഹസ്രയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വിവരം ഹസ്ര തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇപ്പോൾ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം.
തനിക്ക് കൊവിഡ് പിടിച്ചാൽ താൻ ആദ്യം മമത ബാനർജിയെ ആലിംഗനം ചെയ്യുമെന്ന് ഹസ്ര അടുത്തിടെ ഭീഷണി മുഴക്കിയിരുന്നു. ബംഗാളിലെ ബിജെപി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു ഈ പ്രസ്താവന. സെപ്റ്റംബർ 7ന് പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ സൌത്ത് 24 പർഗാനാസ് ജില്ലയിലെ ബറൂയിപൂരിൽ വെച്ചാണ് ഹസ്ര വിവാദ പ്രസ്താവന നടത്തിയത്. ഇതിനെതിരെ തൃണമുൽ കോൺഗ്രസ് ഹസ്രയ്ക്കെതിരെ പരാതിയും സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.
content highlights: BJP leader who threatened to hug Mamata if he contracted Covid-19 tests positive for infection