ബംഗാളിൽ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു; 12 മണിക്കൂർ ബന്ദിന് ആഹ്വാനം

BJP leader Shot dead in West Bengal

ബംഗാളിൽ ബിജെപി നേതാവ് മനീഷ് ശുക്ല വെടിയേറ്റ് മരിച്ചു. ടീടാഗഢ് മുനിസിപ്പൽ കൌൺസിലറാണ് കൊല്ലപെട്ട മനീഷ് ശുക്ല. പോലീസ് സ്റ്റേഷൻ പരിസരത്ത് പ്രാദേശിക നേതാവുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. തൃണമൂൽ കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് ബരാക്ക്പുർ മേഖലയിൽ 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മോട്ടോർ സൈക്കിളിലെത്തിയ ഒരു സംഘം ആളുകൾ ചേർന്ന് വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. തലയിലും നെഞ്ചിലും പുറകിലും വെടിയേറ്റ ഇയാളെ ആദ്യം ബരാക്പുരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം തൃണമൂൽ കോൺഗ്രസിനെതിരായ ബിജെപി ആരോപണം തൃണമൂൽ തള്ളി. ബിജെപിക്കുള്ളിലെ പോരാണ് കൊലയിൽ കലാശിച്ചതെന്നും തൃണമൂലിന് ഇതിൽ പങ്കില്ലെന്നും അവർ അറിയിച്ചു.

Content Highlights; BJP leader Shot dead in West Bengal