അനധികൃത സ്വത്ത് സമ്പാദനം; കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. ഇന്ന് രാവിലെയാണ് ബെംഗളൂരു കനകപുരയിലെ ഇദ്ദേഹത്തിന്റെ വസതിയിലേക്ക് പൊലീസ് എത്തിയത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷിന്റെ വീട്ടിലും ഇതേ സമയം തന്നെ സിബിഐ റെയ്ഡ് നടത്തുകയാണ്.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബിജെപി നടത്തുന്നതെന്ന് റെയ്ഡിനോട് കോണ്‍ഗ്രസ് പ്രതികരിച്ചു.

Content Highlight: CBI raid on Karnataka PCC Chief’s home