ചെെനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട എല്ലാ പ്രതിമാസ റിപ്പോർട്ടുകളും വെബ്സെെറ്റിൽ നിന്ന് നീക്കം ചെയ്ത് പ്രതിരോധ മന്ത്രാലയം

China one removed, MoD drops all reports since 2017

അതിർത്തിയിലെ ചെെനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് 2017 മുതലുള്ള എല്ലാ പ്രതിമാസ റിപ്പോർട്ടുകളും കേന്ദ്ര പ്രതിരോധ മന്ത്രാലയം വെബ്സെെറ്റിൽ നിന്ന് നീക്കം ചെയ്തു. ചെെനീസ് കടന്നുകയറ്റുവുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ തുടർന്ന് ചില പ്രതിമാസ റിപ്പോർട്ടുകൾ  വെബ്സെെറ്റിൽ നിന്ന് ആദ്യം നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 2017 മുതലുള്ള എല്ലാ റിപ്പോർട്ടുകളും പ്രതിരോധ മന്ത്രാലയം നീക്കം ചെയ്തത്. 

2020 ജൂണിലെ റിപ്പോർട്ടാണ് ഓഗസ്റ്റിൽ എടുത്തുമാറ്റിയിരുന്നത്. യഥാർഥ നിയന്ത്രണ രേഖയിലും പ്രത്യേകിച്ച് ഗാൽവാൻ താഴ്വരയിലും മേയ് 5 മുതൽ ചെെനീസ് കടന്നുകയറ്റം രൂക്ഷമാണ് എന്ന് ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇന്ത്യയിൽ ആരും കടന്നു കയറിയിട്ടില്ലെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബാക്കിയുള്ള എല്ലാ റിപ്പോർട്ടുകളും നീക്കം ചെയ്യുന്നത്.

2017ലെ ഡോക്ലാം പ്രതിസന്ധിയുടെ സമയത്തേത് ഉൾപ്പെടെ ഉള്ളവ നീക്കം ചെയ്തിട്ടുണ്ട്. 2017 മുമ്പുള്ളവ വെബ്സെെറ്റിൽ ലഭ്യമായിരുന്നില്ല. നടപടിയെക്കുറിച്ച് കൃത്യമായ പ്രതികരണം നടത്താൻ മന്ത്രാലയം തയ്യാറായിട്ടില്ല. ചെെനീസ് സെെന്യം ഇന്ത്യൻ അതിർത്തി കടന്നത് കേന്ദ്ര സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടിക്കാർ രംഗത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിൻ്റെ ഈ നടപടി.  

content highlights: China one removed, MoD drops all reports since 2017