ഓക്‌സ്ഫഡ്, ഹാര്‍വാഡ് വിദേശ സര്‍കലാശാലകള്‍ ഇന്ത്യയിലേക്കും; നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഓക്‌സ്ഫഡ്, ഹാര്‍വാഡ്, യേല്‍, സ്റ്റാന്‍ഫഡ് തുടങ്ങിയ വിദേശ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്കും വ്യാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആഗോള പ്രശസ്തമായ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഇന്ത്യയിലുമുണ്ടായാല്‍ കൂടുതല്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ക്യാമ്പസുകള്‍ ഇന്ത്യയിലും എത്തിക്കാനുള്ള ശ്രമം നടത്തുന്നത്.

നിയമ നിര്‍മാണം കൊണ്ടുവന്ന് വിദേശ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഇന്ത്യയിലും ഏകോപിപ്പിക്കാമെന്ന ആശയമാണ് കേന്ദ്രം മുന്നോട്ട് വെക്കുന്നത്. പുതിയ വിദ്യാഭ്യാസ നയത്തിലും വിദേശ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസ് അനുവദിക്കാമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

ഇന്ത്യയിലെ പ്രവര്‍ത്തനം സംബന്ധിച്ച് ഓസ്‌ട്രേലിയ സര്‍ക്കാരും ചില വിദേശ സര്‍വകലാശാലകളും താല്‍പര്യം പ്രകടിപ്പിച്ചതായും വളരെ ഊര്‍ജിതമായ പ്രവര്‍ത്തനമാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു.

Content Highlight: The Center is preparing legislation to bring Oxford and Harvard foreign universities to India