മുത്തലാഖിനെ ചോദ്യം ചെയ്ത് ആദ്യം സുപ്രീം കോടതിയെ സമീപിച്ച സെെറ ബാനു ബിജെപിയിൽ ചേർന്നു

Woman who first challenged instant triple talaq in SC joins BJP

മുസ്ലീം സമുദായത്തിലെ വിവാഹ മോചന രീതിയായ മുത്തലാഖിനെതിരെ ആദ്യം  സുപ്രീം കോടതിയെ സമീപിച്ച സെെറ ബാനു ബിജെപിയിൽ ചേർന്നു. ഉത്തരാഗണ്ഡ് ബിജെപി അധ്യക്ഷൻ ബൻസി ധർ ഭഗത് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് സെെറ ബാനു അംഗത്വം സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ബിഹാറിൽ നിന്നും പാർട്ടി പ്രവർത്തനം ആരംഭിക്കുമെന്ന് അംഗത്വം സ്വീകരിച്ച ശേഷം സെെറ ബാനു പറഞ്ഞു. പാർട്ടി തരുന്ന ഏത് ദൌത്യവും ഏറ്റെടുക്കുവെന്നും മുസ്ലീം സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടിയുള്ള ബിജെപി സർക്കാരിൻ്റെ പ്രർത്തനങ്ങളെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുമെന്നും സെെറ ബാനു പറഞ്ഞു. 

ബിജെപിയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കാൻ സെെറ ബാനുവിന് കഴിയുമെന്ന് അംഗത്വം നൽകിയതിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ഉത്തരാഖണ്ഡ് കാശിപൂർ സ്വദേശിയായ സെെറ ബാനു 2016 മുതലാണ് മുത്തലാഖിനെതിരെ രംഗത്തുവന്നത്. 2015 ഒക്ടോബർ 15നാണ് സെെറ ബാനുവിൻ്റെ ഭർത്താവ് റിസ്വാൻ അഹമ്മദ് ഫോണിലൂടെ തല്ലാഖ് ചൊല്ലി ബന്ധം വേർപെടുത്തുന്നത്. ഇതിനെതിരെ സെെറ ഉൾപ്പെടെ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് 2017 ഓഗസ്റ്റ് 22ന് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിക്കുന്നത്. 

content highlights: Woman who first challenged instant triple talaq in SC joins BJP