അനധികൃത അവധിയിൽ പോയ 385 ഡോക്ടർമാരെയും പിരിച്ചു വിടാനൊരുങ്ങി സർക്കാർ

health department to suspend 385 doctors who is not appearing for duty

ആരോഗ്യ വകുപ്പിൽ നിന്നും അനധികൃതമായി അവധിയിൽ പോയ 385 ഡോക്ർമാർ, ഫാർമസിസ്റ്റ്, ഇൻസ്പെക്ടർഎന്നിവരടക്കം മറ്റ് വിഭാഗങ്ങളിലെ 47 ജീവനക്കാരെയും പിരിച്ച് വിടാൻ തീരുമാനിച്ച് സർക്കാർ. അനധികൃത അവധിയിൽ പോയവർക്കെതിരെയാണ് നടപടി.

ഇവർക്ക് ജോലിയിൽ പ്രവേശിക്കാൻ പല തവണ അവസരം നൽകിയിരുന്നുവെങ്കിലും അത് ഉപയോഗപെടുത്തിയില്ല. ഇതേ തുടർന്നാണ് പിരിച്ചു വിടൽ നടപടിയിലേക്ക് കടന്നത്. ഇതുപോലെ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടർമാരെ നേരത്തെ പിരിച്ചു വിട്ടിരുന്നു.

Content Highlights; health department to suspend 385 doctors who is not appearing for duty