തിന്മയുടെ മേൽ ഒരിക്കൽ കൂടി നന്മക്ക് വിജയം വരിക്കാൻ സാധിക്കട്ടെ; നവരാത്രി ആശംസകൾ നേർന്ന് ജോ ബൈഡനും കമലാ ഹാരിസും

'May Good Win Over Evil Again': Joe Biden and Kamala Harris in Navratri Wish

അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസകൾ നേർന്നു കൊണ്ട് പ്രസിഡന്റ് സ്ഥാനാർത്ഥഇ ജെ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാഹാരിസും. യുഎസിലും ലോകത്തിലെ മറ്റെല്ലാ ഭാഗത്തും നവരാത്രി ഉത്സവം ആഘോഷിക്കുന്ന എല്ലാവർക്കും തന്റേയും ഭാഗ്. ജില്ലിന്റെയും നവരാത്രി ആശംസ ബൈഡൻ ട്വിറ്ററിലൂടെ അറിയിച്ചു. തിന്മയുടെ മേൽ നന്മ വിജയിക്കട്ടെയെന്നും എല്ലാവർക്കും പുതിയ തുടക്കവും അവസരങ്ങളും ലഭിക്കട്ടെയെന്നും ജോ ബൈഡൻ ട്വിറ്ററിൽ കൂട്ടിച്ചേർത്തു.

നവരാത്രിയുടെ ആഘോഷവേള നമ്മുടെ സമൂഹത്തിന്റെ ഉയർച്ചക്കായി പ്രവർത്തിക്കാനുള്ള പ്രേരണയാകട്ടെ എന്നും അതിലൂടെ കൂടുതൽ മെച്ചപെട്ട അമേരിക്ക പടുത്തുയർത്താൻ സാധിക്കട്ടെയെന്നും കമലാ ഹാരിസ് ട്വീറ്റ് ചെയ്തു. അമേരിക്കയിലെ ഹിന്ദുക്കളായ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും തന്റെയും ഭർത്താവ് ഡഗ്ലസ് എംഹോഫിന്റെയും ആശംസയും കമലാ ഹാരിസ് അറിയിച്ചു. ഓഗസ്റ്റിൽ ഗണേശ ചതുർത്ഥി ആഘോഷവേളയിലും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ ഇന്ത്യൻ സമൂഹത്തിന് ആശംസകൾ നേർന്നിരുന്നു.

യുഎസിലെ നാൽപ്പത് ലക്ഷത്തോളം വരുന്ന ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ 25 ലക്ഷത്തോളം ആളുകൾക്ക് വോട്ടവകാശം ഉണ്ടെന്നാണ് കണക്ക്. പ്രധാന മണ്ഡലങ്ങളായ ടെക്സാസ്, മിഷിഗൺ, ഫ്ളോറിഡ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ മാത്രം 13 ലക്ഷത്തോളം ഇന്ത്യൻ അമേരിക്കൻ വോട്ടർമാരാണുള്ളത്.

Content Highlights; ‘May Good Win Over Evil Again’: Joe Biden and Kamala Harris in Navratri Wish