ചൈനയോട് ചായ്‍വ് പുലർത്തുന്ന ബൈഡനെക്കൊണ്ട് ഇന്ത്യക്കൊരു ഗുണവുമുണ്ടാകില്ലെന്ന് ട്രംപിന്റെ മകൻ

joe biden bad for india weve understand china threat trumps son

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനെ വിമർശിച്ച് ഡൊണാൾഡ് ട്രംപിന്റെ മകൻ രംഗത്ത്. ചൈനയോട് ചായ്‍വ് പുലർത്തുന്ന ബൈഡനെ കൊണ്ട് ഇന്ത്യക്കൊരു ഗുണമുണ്ടാകില്ലെന്നും ജൂനിയർ ട്രംപ് പറഞ്ഞു. ബൈഡനെതിരായ ആരേപണങ്ങളെ കുറിച്ച് പറയുന്ന തന്റെ പുസ്തകത്തിന്റെ വിജയാഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപിന്റെ മകൻ.

ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ മികച്ച ബിസിനസ്സുകാരാണെന്നും ചൈന അയാൾക്ക് 1.5 ബില്യൺ യുഎസ് ഡോളർ സഹായം നൽകിയിട്ടുണ്ടെന്നുമാണ് ട്രംപ് ജൂനിയറിന്റെ പുതിയ ആരോപണം. അതു കൊണ്ട് തന്നെ ബൈഡൻ ചൈനയുമായി മൃദു സമീപനം പാലിക്കുമെന്നാണ് ട്രംപ് ജൂനിയർ അഭിപ്രായപെടുന്നത്. നവംബർ മൂന്നിനാണ് യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പ്രീ പോൾ സർവേകളിലെല്ലാം ബൈഡനാണ് മു്നനിൽ നിൽക്കുന്നത്. കഴിഞ്ഞ തവണ ട്രംപ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച മേഖലകളിലെല്ലാം ബൈഡനാണ് മു്നനിൽ നിൽക്കുന്നത്.

Content Highlights; joe biden bad for india weve understand china threat trumps son