ജമ്മു കാശ്മീരിൻ്റെ ഭാഗമായ ലേ നഗരത്തെ ചെെനയുടെ ഭാഗമായി രേഖപ്പെടുത്തിയ ട്വിറ്റർ ലൊക്കേഷൻ സർവീസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസിയ്ക്ക് കേന്ദ്രം കത്തയച്ചു.
ഇന്ത്യയുടെ പരമാധികാരത്തേയും അഖണ്ഡതയേയും ബഹുമാനിക്കുന്നില്ലെന്നതിൻ്റെ ഉദാഹരണമാണ് ട്വിറ്ററിൻ്റെ ഈ നടപടിയെന്നും രാജ്യത്തിൻ്റെ ദേശീയ വികാരത്തെ ട്വിറ്റർ മാനിക്കണമെന്നും കത്തിൽ പറയുന്നു. ഇനി ഇത്തരത്തിൽ രാജ്യത്തിൻ്റെ പരമാധികാരത്തെ ബാധിക്കുന്ന രീതിയിൽ പെരുമാറിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കത്തിൽ വ്യക്തമാക്കി.
See this Twitter! When I put Hall of Fame Leh as the location, see what it shows. I tested it deliberately.@Twitter @TwitterIndia @TwitterSupport pic.twitter.com/sGMbmjJ60c
— Nitin A. Gokhale (@nitingokhale) October 18, 2020
കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൻ്റെ ആസ്ഥാനമാണ് ലേ. ദേശിയ സുരക്ഷ അനലിസ്റ്റ് നിതിൻ ഗോഖലെ ലേ എയർപോർട്ടിന് സമീപത്ത് നിന്നെടുത്ത വിഡിയോയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഈ പ്രദേശം ചെെനയുടെ സ്ഥലമാണെന്നാണ് ട്വിറ്റർ ലൊക്കേഷൻ സർവീസിൽ രേഖപ്പെടുത്തിയിരുന്നത്. അദ്ദേഹമെടുത്ത വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിമർശനവുമായി നിരവധി പേർ രംഗത്തുവന്നത്.
content highlights: Centre asks Twitter to respect India’s sovereignty after location settings show Leh in China: Report