മന്ത്രി കെ.ടി ജലീലിൻ്റെ ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ലീഗ് പ്രവർത്തകൻ യാസിർ എടപ്പാൾ. മീഡിയ വണ്ണിൻ്റെ ചാനൽ ചർച്ചയിലായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. മറ്റൊരു ചാനലിനോടും പറയാത്ത കാര്യം വെളിപ്പെടുത്തുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ ഫോൺ ചോർച്ച കാര്യം പറഞ്ഞത്.
ഒന്ന് രണ്ട് മാസങ്ങൾക്ക് മുമ്പ് തങ്ങളുടെ ഐ.ടി സെൽ ജലീലിൻ്റെ ഫോൺ ഹാക് ചെയ്തെന്നും അതിൽ നിന്ന് കെ.എം.സി.സി.എ അപകീർത്തിപ്പെടുത്തുന്ന രണ്ട് മൂന്ന് വോയ്സ് ക്ലിപ്പുകൾ താൻ ലീക്ക് ചെയ്യുകയും പിന്നീട് അത് പബ്ലിക്കാക്കുകയും മാധ്യമങ്ങളിൽ വരികയും ചെയ്തുവെന്ന് ഇയാൾ പറയുന്നു. മന്ത്രിയുടെ വാട്സ്ആപ്പാണ് ഹാക്ക് ചെയ്തത്. അത് നിയമവിരുദ്ധമാണെന്നും അറിയാം. ഞാനല്ല അത് ചെയ്തത്. അതുകൊണ്ട് അതിൻ്റെ കേസ് എൻ്റെ പുറത്ത് വരില്ല. യാസിർ പറഞ്ഞു.
മന്ത്രി കെ.ടി ജലീലിനെതിരെ യാസിർ നേരത്തെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. മന്ത്രി തൻ്റെ അധികാരം ദുർവിനിയോഗം ചെയ്ത് വീട്ടിൽ റെയ്ഡ് നടത്തിച്ചെന്നും പകപോക്കാൻ വേണ്ടി കള്ളക്കടത്തുകാരേയും കൊള്ളക്കാരേയും കൂട്ടുപിടിച്ചിരിക്കുകയാണെന്നും യാസിർ ആരോപിച്ചിരുന്നു. മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മലയാളിയെ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ കെ.ടി ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്‌നയുടെ മൊഴിക്ക് പിന്നാലെയായിരുന്നു യാസിറിൻ്റെ ആരോപണം.
content highlights: Yasir Edappal says minister K T Jaleel’s phone was hacked by Muslim league I T cell