മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: റാലികളും പൊതു യോഗങ്ങളും ഉപേക്ഷിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ഭോപ്പാല്‍: കൊവിഡ് പശ്ചാത്തലത്തില്‍ മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ പൊതു യോഗങ്ങളും റാലികളും നടത്താനുള്ള അനുമതി നിഷേധിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത സുപ്രീംകോടതി തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രക്രിയയിലും അധികാര പരിധിയിലും കോടതി കൈകടത്തുന്നെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. കൊവിഡ് മൂലമുള്ള സാമൂഹിക അകലപാലനം മുന്‍ നിര്‍ത്തിയാണ് ഹൈക്കോടതി പൊതുയോഗങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. എന്നാല്‍ അത് സ്റ്റേ ചെയ്ത നടപടിയാണ് സുപ്രീംകോടതി സ്വീകരിച്ചത്.

Content Highlight: Supreme Court stays High Court order on Madhya Pradesh By Election