കൊവിഡ് വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന

WHO Chief Warns Against 'Vaccine Nationalism', Calls For Global Solidarity

കൊവിഡ് വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസസ്. ഭാവിയിൽ ഉണ്ടാകുന്ന വാക്സിന് രാജ്യങ്ങൾ ആഗോള ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും അദ്ധേഹം വ്യക്തമാക്കി. ബെർലിനിൽ നടന്ന ത്രിദിന ലോകാരോഗ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. ദരിദ്ര രാഷ്ട്രങ്ങൾക്കു കൂടി വാക്സിൻ ഉറപ്പാക്കിയാൽ മാത്രമേ വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുകയുള്ളു എന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

‘രാജ്യങ്ങൾ അവരുടെ സ്വന്തം പൌരന്മാർക്ക് ആദ്യം വാക്സിൻ സംരക്ഷണമൊരുക്കുന്നത് സ്വഭാവികമാണ്. വാക്സിൻ പുറത്തിറങ്ങുമ്പോൾ അത് ഫലപ്രദമായി കൈകാര്യം ചെയ്യണം. ചില രാജ്യങ്ങളിലെ എല്ലാവർക്കും വാക്സിൻ നൽകുന്നതിനു പകരം എല്ലാ രാജ്യത്തെയും ചിലർക്ക് വാക്സിൻ നൽകുക എന്നതാണ് അതിനുള്ള മികച്ച വഴി. വാക്സിൻ ദേശീയത മഹാമാരിയെ വർധിപ്പിക്കും, അവസാനിപ്പിക്കില്ലെന്നും’ ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി.

കൊവിഡിനെതിരെ ആയിരക്കണക്കിന് കൊവിഡ് വാക്സിൻ ഡോസുകളാണ് പല ഘട്ടങ്ങളിലായി പരീക്ഷണം പൂർത്തിയായി കൊണ്ടിരിക്കുന്നത്. പൂർണ്ണ ഫലപ്രാപ്തി അവകാശപെടുന്ന വാക്സിനുകൾ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല എങ്കിലും സാധ്യതാ വാക്സിനുകൾ വാങ്ങാൻ രാഷ്ട്രങ്ങൾ ഇതിനോടകം വൻ തോതിൽ കരാർ നൽകി കഴിഞ്ഞു. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാഷ്ട്രങ്ങൾക്ക് വലിയ തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് വാക്സിൻ വിതരണം എല്ലാ രാജ്യങ്ങൾക്കും ഉറപ്പാക്കണമെന്ന ലോകാരോഗ്യ സംഘടന മേധാവിയുടെ പ്രതികരണം.

Content Highlights; WHO Chief Warns Against ‘Vaccine Nationalism’, Calls For Global Solidarity