ഇന്ത്യ- അമേരിക്ക ബന്ധത്തിൽ നിർണ്ണായക ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിലെ ഉഭയ കക്ഷി ധാരണകൾ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ (ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ ഓപ്പറേഷൻ എഗ്രിമെന്റ്- BECA) ഒപ്പുവെച്ചു. ഉയർന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമ ഭൌമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളിലുള്ള തീരുമാനമാണ് ബിഇസിഎ പരിധിയിൽ വരുന്നത്.
ഇന്ത്യ അമേരിക്ക 2+2 ചർച്ചകൾക്കു ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശ കാര്യമന്ത്രി എസ് ജയശങ്കർ, അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മാർക്ക് എസ്പർ എന്നിവരാണ് ന്യൂഡൽഹിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്. ബിഇസിഎ കരാർ ഒപ്പുവെക്കൽ നിർണായക നീക്കമാണന്നും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം മികച്ച രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്തുന്ന ഭീഷണി മാത്രമല്ല, മറ്റെല്ലാ ഭീഷണികളെയും നേരിടാൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപെടുത്താനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് മൈക്ക് പോംപിയെ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇന്ത്യയും അമേരിക്കയും സൈബർ വിഷയങ്ങളിലെ സഹകരണം വിപുലീകരിച്ചതായും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇരു നാവിക സേനകളും സംയുക്തമായി അഭ്യാസം നടത്തിയെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
Content Highlights; India and america signs beca agreement