തെരഞ്ഞെടുപ്പ് ചട്ടലംഘനം; രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബിജെപി

BJP may approach EC over Rahul Gandhi tweet seeking votes for Mahagathbandhan on polling day

തെരഞ്ഞെടുപ്പ് ചട്ടലംഘനമാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബിജെപി. ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടം ആരംഭിച്ച ശേഷവും രാഹുൽ മഹാഗദ്ബന്ധന് വേണ്ടി വോട്ട് തേടിയെന്ന് ആരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധി മഹാസഖ്യത്തിന് വേണ്ടി ട്വിറ്ററിലൂടെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. 

നീതി, തൊഴിൽ, കർഷകത്തൊഴിലാളികൾ എന്നിവർക്ക് വേണ്ടി മഹാസഖ്യത്തിന് വോട്ട് രേഖപ്പെടുത്തണമെന്നാണ് രാഹുൽ ഗാന്ധി വോട്ടർമാരോട് ആവശ്യപ്പെട്ടത്. ‘നീതിയ്ക്കും തൊഴിലിനും കർഷക തൊഴിലാളികൾക്കും വിനിയോഗിക്കേണ്ട സമയമാണിത്. നിങ്ങളുടെ ഓരോ വോട്ടും മഹാഗദ്ബന്ധന് വേണ്ടിയായിരിക്കണം. ബിഹാർ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ നിങ്ങൾക്കെല്ലാവർക്കും ആശംസകൾ നേരുന്നു’ എന്നായിരുന്നു രാഹുലിൻ്റെ ട്വിറ്റ്.

രാഷ്ട്രീയക്കാരും രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിൻ്റെ ലംഘനമാണ്. രാഹുൽ ഗാന്ധി അത് ലംഘിച്ചെന്നാണ് ബിജെപിയുടെ ആരോപണം

content highlights: BJP may approach EC over Rahul Gandhi tweet seeking votes for Mahagathbandhan on polling day