ഡല്‍ഹി കൊവിഡിന്റെ മൂന്നാം ഘട്ടത്തിലായിരിക്കാന്‍ സാധ്യത: സത്യേന്ദര്‍ ജെയിന്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹടര്യത്തില്‍ ഡല്‍ഹി കൊവിഡിന്റെ മൂന്നാംഘട്ടത്തിലായിരുക്കുമെന്ന് സൂചന നല്‍കി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. എന്നാല്‍ ഇക്കാര്യം തീര്‍ച്ചപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ തന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്നലെ 5,673 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3.7 ലക്ഷത്തിലധികമായി. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. മൂന്നാം ഘട്ടത്തിലൂടെയാണോ സംസ്ഥാനം കടന്നു പോകുന്നതെന്ന് ഉറപ്പ് പറയാനാകില്ലെന്നും, ഇക്കാര്യത്തില്‍ ഉറപ്പു പറയാന്‍ ഒരാഴ്ച്ച കൂടി കാത്തിരിക്കേണ്ടി വരുമെന്നും ജെയിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒരു വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ അയാളുടെ കുടുംബാംഗങ്ങളെയും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്ന നടപടി സ്വീകരിച്ച് കഴിഞ്ഞതായി ആരോഗ്യമന്ത്രി പറഞ്ഞു. നാലഞ്ച് ദിവസത്തിന് ശേഷം രണ്ടാമത്തെ പരിസോധനയും നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 6,396 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

Content Highlight: Delhi Have possibly entered on Third phase of Covid-19, says health minister Satyendar Jain