ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

India comes out in support of French President Macron amid outrage across Muslim nations

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ രംഗത്ത്. അന്താരാഷ്ട്ര വ്യവഹാരങ്ങളിലെ മാനദണ്ഡങ്ങളുടെ ലംഘനമാണ് പ്രസിഡൻ്റിനെതിരെ നടക്കുന്നതെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഫ്രഞ്ച് അധ്യാപകനെ പൊതു നിരത്തിൽ വെച്ച് തലയറുത്ത് കൊലപെടുത്തിയ സംഭവത്തെയും ഇന്ത്യ അപലപിച്ചു. ഏത് സാഹചര്യത്തിലായാലും എന്ത് കാരണം കൊണ്ടാണെങ്കിലും തീവ്രവാദത്തിന് ന്യായീകരണമില്ലെന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.

ഫ്രഞ്ച് അധ്യാപകൻ സാമുവൽ പോറ്റിയെ ഇസ്ലാമിക തീവ്രവാദി കൊലപെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രതികരണം. ഞങ്ങൾ ഇത് തുടരും, സ്വാതന്ത്രത്തെ സംരക്ഷിക്കും മതേതരത്വം നടപ്പിലാക്കും ഇസ്ലാമിക വിഘടന വാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഇതിന്റെ ഭാഗമായി 1905 ലെ ഫ്രഞ്ച് നിയമം ശക്തിപെടുത്തുന്നതിനായി നിയമ പരിഷ്കാരങ്ങൾ കൊണ്ടു വരുമെന്ന് പറഞ്ഞ മാക്രോൺ ഇസ്ലാം പ്രതിസന്ധിയിലാണെന്നും അഭിപ്രായപെട്ടിരുന്നു.

എന്നാൽ മാക്രോൺ ഇസ്ലാം മതത്തെ അവഹേളിക്കുന്നുവെന്നും മാക്രോൺ നടത്തിയത് ഇസ്ലാം വിരുദ്ധ പ്രസ്താവനയാണെന്നും ആരോപിച്ച് അറബ് രാഷ്ട്രങ്ങൾ മാക്രോണിനെതിരെ വിമർശനമുയർത്തുകയായിരുന്നു. പാകിസ്ഥാൻ, ജോർദ്ധാൻ, സിറിയ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഫ്രഞ്ച് പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശമുയർത്തി. സിറിയ, ലിബിയ, ഗാസ, മുനമ്പ് എന്നിവിടങ്ങളിൽ ഫ്രാൻസിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിനുള്ള ആഹ്വാനവും സോഷ്യൽ മീഡിയയിലുൾപെടെ ഉയരുന്നുണ്ട്.

Content Highlights; India comes out in support of French President Macron amid outrage across Muslim nations