മൂന്ന് പേർ കൊല്ലപെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിൽ കനത്ത സുരക്ഷയാണ് ഏർപെടുത്തിയിരിക്കുന്നത്. ക്രെെസ്തവ ദേവാലയങ്ങളും സ്കൂളുകളുമെല്ലാം കേന്ദീകരിച്ച് സൈനിക സുരക്ഷ ഏർപെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് പൌരന്റെ ജീവന് സുരക്ഷ നൽകുന്ന കാര്യത്തിൽ ഏതറ്റം വരെയും പോകുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.
കൂടാതെ ഏത് അടിയന്തര സാഹചര്യം വന്നാലും നേരിട്ട് ഇടപെടുന്നതിനുള്ള അനുമതിയും സൈന്യത്തിന് നൽകിയിട്ടുണ്ട്. സുരക്ഷാ സംവിധാനത്തിൽ ആശങ്കപെടേണ്ടതില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് വ്യക്തമാക്കി. പോലീസിന്റെ പ്രത്യാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രതി ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.
പ്രതിയിൽ നിന്നും കൂടുതൽ ആയുധങ്ങളും മൊബൈൽ ഫോണുകളും മത ഗ്രന്ഥങ്ങളും കണ്ടെത്തിയതായി ഫ്രഞ്ച് പോലീസ് അറിയിച്ചു. ടുണീഷ്യക്കാരനായ പ്രതി അഭയാർത്ഥി ബോട്ടിൽ കഴിഞ്ഞ മാസമാണ് ഇറ്റലിയിലെത്തിയത്. തുടർന്ന് ഒക്ടോബറിൽ ആദ്യവാരം തന്നെ ഫ്രാൻസിനെത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
Content Highlights; France will not give in to terror after Nice attack, Macron says