ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. മയക്കു മരുന്ന് കേസില്‍ ബിനീഷിന് പ്രധാന പങ്കുണ്ടെന്ന് അനൂപിന്റെ മൊഴിയില്‍ നിന്ന് തിരിച്ചറിഞ്ഞതോടെ രണ്ടാം തവണയും ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷമാണ് ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍.
ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. ബി കാപിറ്റല്‍ ഫോറക്സ്, ബി കാപിറ്റല്‍ സര്‍വീസ് എന്നീ കമ്പനികളെക്കുറിച്ചാണ് അന്വേഷണം. ഈ കമ്പനികളില്‍ സാധാരണ ഇടപാടുകള്‍ നടന്നിട്ടില്ലെന്നതാണ് കാരണം.
ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തില്‍ സിപിഎം പ്രതിരോധത്തിലായെങ്കിലും കേന്ദ്ര നേതൃത്വം രക്ഷക്കെത്തുകയായിരുന്നു. മകന് ചെയ്ത തെറ്റിന് പിതാവ് രാജി വെക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. കൂടാതെ, പ്രതിപക്ഷ പ്രക്ഷോഭത്തിനെതിരെ പ്രതിരോധം തീര്‍ക്കാനുള്ള നടപടികളും സ്വീകരിക്കാനൊരുങ്ങുകയാണ് സിപിഎം.
Content Highlight: Bineesh Kodiyeri moved to Bengaluru Hospital as finds Health Issues