ഒരു മാസത്തിനുള്ളിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കിൽ വൻ വർധനവുണ്ടായതായി സെൻ്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്കിൽ പറയുന്നു. സെപ്റ്റംബറിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 6.67 ശതമാനമായിരുന്നു. ഇതാണ് ഒക്ടോബറിൽ 6.98 ശതമാനമായി ഉയർന്നത്. 1.04 ശതമാനത്തിൻ്റെ വർധനവാണ് തൊഴിലില്ലായ്മ നിരക്കിൽ സംഭവിച്ചിരിക്കുന്നത്. ലോക്ക് ഡൌണിന് ശേഷം കാർഷിക മേഖല ഒഴികെയുള്ള എല്ലാ മേഖലകളിലും തൊഴിലില്ലായ്മ രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്ന് സിഎംഐഇ റിപ്പോർട്ട് പറയുന്നു. എന്നാൽ ഒക്ടോബർ മാസത്തിൽ കാർഷിക മേഖലയേയും തൊഴില്ലില്ലായ്മ ചെറിയ തോതിൽ ബാധിച്ചിട്ടുണ്ട്.
നഗര മേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് സെപ്റ്റംബറിൽ 8.45 ശതമാനമായിരുന്നു. ഒക്ടോബറിൽ അത് 7.15 ശതമാനമായി. തൊഴിലില്ലായ്മ നിരക്ക് ഉയർന്നിട്ടും ജിഎസ്ടി വരുമാനത്തിൽ ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. 10.2 ശതമാനം വർധനവാണ് ജിഎസ്ടി വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. 2020 ഒക്ടോബറിൽ ജിഎസ്ടി ലഭിച്ചത് 1,05,155 കോടി രൂപയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു.
content highlights: India’s unemployment rate rises to 6.98%: CMIE