മുന്നോക്ക സംവരണം നടപ്പാക്കി പിഎസ്സി; ഒക്ടോബർ 23 മുതൽ പ്രാബല്യത്തിൽ

psc enforce reservation for ecnomically weaker section

സർക്കാർ സർവീസിൽ മുന്നോക്ക സംവരണം നടപ്പിലാക്കി പിഎസ്സി. മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണത്തിനായി സർക്കാർ ഉത്തരവിറങ്ങിയ ഒക്ടോബർ 23 മുതൽ നടപ്പാക്കാനാണ് തിങ്കളാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമായത്. 23 മുതൽ നാളെ വരെ അപേക്ഷ നൽകാൻ സമയ പരിധിയുള്ള റാങ്ക് പട്ടികകൾക്കും സംവരണം ബാധകമാക്കും.

അർഹരായവർക്ക് അപേക്ഷിക്കാൻ നവംബർ 14 വരെ സമയം നൽകും. പത്ത് ശതമാനം മുന്നോക്ക സംവരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പിഎസ്സി സംവരണം പ്രാബല്യത്തിലായിരിക്കുന്നത്. പൊതു വിഭാഗത്തിൽ നിന്നുമായിരിക്കും സംവരണം. നാല് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കും ആനുകൂല്യം ലഭിക്കും.

Content Highlights; psc enforce reservation for ecnomically weaker section