ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകന് അനുമതി നല്‍കി കോടതി; അനുമതി ബിനോയിയുടെ ഹര്‍ജിയില്‍

ബെംഗളൂരു: ബെംഗളൂരു ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സംസാരിക്കാന്‍ അഭിഭാഷകനെ അനുവദിച്ച് കോടതി. സഹോദരന്‍ ബിനോയി കോടിയേരി നല്‍കിയ ഹര്‍ജിയിലാണ് കോടതി അഭിഭാഷകനെ കാണാന്‍ അനുവാദം നല്‍കിയത്. ഇന്ന് ബെംഗളൂരു ഇഡി ഓഫീസിലെത്തുന്ന അഭിഭാഷകന്‍ ബിനീഷുമായി സംസാരിക്കും.

ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഛര്‍ദ്ദിയും നടുവേദനയും ബിനീഷിന് അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ലഹരിക്കടത്ത് കേസ് പ്രതി മുഹമ്മദ് അനൂപിന് 2012 മുതല്‍ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അഞ്ച് കോടിയിലധികം രൂപ കൈമാറിയെന്ന് ഇ.ഡി ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് സംബന്ധിച്ചും ബിനീഷിനെ ചോദ്യം ചെയ്യലിന് വിധേയനാക്കും. ഇന്നും ഇഡി ബിവീഷിനെ ചോദ്യം ചെയ്തിരുന്നു.

Content Highlight: Court approved Advocate to meet Bineesh Kodiyeri