ബോളിവുഡ് താരങ്ങൾക്കെതിരെ അപകീർത്തിപരമായ വാർത്തകൾ ഒഴിവാക്കണം; മാധ്യമ സ്ഥാപനങ്ങൾക്ക് ദില്ലി ഹൈക്കോടതിയുടെ നിർദേശം

do not publish defamatory stories against Bollywood acters to instructed Delhi high court to medias

ബോളിവുഡ് താരങ്ങൾക്കെതിരെ അപകീർത്തികരമായ വാർത്തകൾ ഒഴിവാക്കണമെന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് ദില്ലി ഹൈക്കോടതിയുടെ നിർദേശം. ടിവി ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലൂടേയും അപകീർത്തിപരമായ റിപ്പോർട്ടിംഗ് പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. റിപ്പബ്ലിക് ടിവി, ടൈംസ് എന്നീ ചാനലുകൾക്കെതിരെ 34 ബോളിവുഡ് നിർമ്മാണ കമ്പനികൾ നൽകിയ ഹർജിയിലാണ് ദില്ലി ബൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സുശാന്ത് സിംഗ് രജ്പുത് കേസിലും ംയക്കു മരുന്ന് മാഫിയകളെ കുറിച്ചുള്ള കേസിലും മാധ്യമ വിചാരണ നടത്തുകയാണെന്ന് ആരോപിച്ചു കൊണ്ടാണ് നിർമ്മാണ കമ്പനികൾ കോടതിയെ സമീപിച്ചത്. കേസിൽ റിപ്പബ്ലിക് ടി വി ചീഫ് എഡിറ്റർ അർൺബ് ഗോസ്വാമി, ടൈംസ് നൌ ഗ്രൂപ്പ് എഡിറ്റർ നാവിക കുമാർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.

Content Highlights; do not publish defamatory stories against Bollywood acters to instructed Delhi high court to medias