അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബെെഡനോടൊപ്പം വെെറ്റ് ഹൗസിലേക്ക് അദ്ദേഹത്തിൻ്റെ വളർത്തുമൃഗങ്ങളായ രണ്ട് ജർമ്മൻ ഷേപ്പേർഡ് നായകളും എത്തും. നാല് വർഷങ്ങൾക്ക് ശേഷമാണ് വെെറ്റ് ഹൗസിൽ വളർത്തുമൃഗങ്ങളെത്തുന്നത്.
നിയുക്ത പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് ഓമനമൃഗമുണ്ടായിരുന്നില്ല. 100 വർഷങ്ങൾക്കിടയിൽ ഓമനമൃഗങ്ങളില്ലാത്ത ആദ്യ അമേരിക്കൻ പ്രസിഡൻ്റാണ് ഡോണാൾഡ് ട്രംപ്
ചാംപ്, മേജർ എന്നിവയാണ് ബെെഡൻ്റെ വളർത്തു നായ്ക്കൾ. പോർച്ചുഗീസ് വാട്ടർ ഡോഗ് ഇനത്തിൽ പെട്ട ബോ, സണ്ണി എന്നീ നായകളായിരുന്നു മുൻ പ്രസിഡൻ്റ് ബരാക് ഒബാമയുടെ ഓമനമൃഗങ്ങൾ. ഒബാമയ്ക്ക് മുൻപത്തെ പ്രസിഡൻ്റായിരുന്നു ജോർജ് ബുഷിനും രണ്ട് വളർത്തു നായകൾ ഉണ്ടായിരുന്നു.
കൂടാതെ ബിൽ ക്ലിൻ്റനും ഫ്രാങ്ക്ലിൻ ഡി റൂസ്വെൽറ്റിനും ഓമനമൃഗങ്ങളുണ്ടായിരുന്നു. ബഡ്ഡി എന്നു പേരായ ലാബ്രഡോർ നായയും സോക്സ് എന്ന് പേരായ പൂച്ചയുമായിരുന്നു ബിൽ ക്ലിൻ്റന് ഉണ്ടായിരുന്നത്.
content highlights: Champ, Major, and other White House pets