അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിൻ രാജ്യത്ത് വിതരണത്തിനായി എത്തിക്കാനുള്ള ശ്രമവുമായ കേന്ദ്ര സർക്കാർ

Pfizer in talks with govt to market covid-19 vaccine in India

അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിൻ രാജ്യത്ത് വിതരണത്തിനെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. വാക്സിൻ പരീക്ഷണം തൊണ്ണൂറ് ശതമാനത്തിന് മുകളിൽ വിജയകരമയിരുന്നുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ഫൈസർ പുറത്തു വിട്ടതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.

മരുന്ന് വിതരണത്തിനായി രൂപീകരിച്ച ദേശീയ ഉപദേശക സമിതിയുടെ അനുമതി ലഭിക്കുന്ന മുറക്കാണ് ഫൈസർ ഇന്ത്യയിലെ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുന്നത്. അടുത്ത കൊല്ലത്തോടെ അഞ്ച് കോടി ആളുകളിലേക്ക് വാക്സിൻ എത്തിക്കുവാനാണ് ഫൈസർ ലക്ഷ്യമിടുന്നത്. എന്നാൽ വാക്സിൻ മൈനസ് 70 ഡിഗ്രിയിൽ സൂക്ഷിക്കണം എന്നത് ഫൈസറിന്റെ ഇന്ത്യൻ പ്രവേശനത്തിന് തടസ്സമാകുമെന്നും വിലയിരുത്തുന്നുണ്ട്.

Content Highlights; Pfizer in talks with govt to market covid-19 vaccine in India