രാജ്യം ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരം സാമ്പത്തിക മാന്ദ്യത്തെയാണ് നേരിടുന്നതെന്ന് ആർബിഐ റിപ്പോർട്ട്. ആർബിഐ ഡെപ്യൂട്ടി ഗവർണർ ഉൾപ്പെടെയുള്ള വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിലയിരുത്തൽ. സെപ്റ്റംബർ അവസാനിച്ച പാദത്തിൽ ജി.ഡി.പി 8.6 ശതമാനം ഇടിഞ്ഞു. 2020-2021 ആദ്യ പകുതിയിലെ ഏറ്റവും വലിയ, ചരിത്രം ഇന്നുവരെ കാണാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം കടക്കുന്നത്. ആർബിഎ പറഞ്ഞു. ഏപ്രിൽ-ജൂൺ പാദത്തിൽ സമ്പദ് വ്യവസ്ഥ 24 ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്.
വില്പനയിൽ ഇടിവുണ്ടായപ്പോഴും കമ്പനികൾ ലാഭം ഉയർത്തിയത് പ്രവർത്തന ചെലവ് വൻതോതിൽ കുറച്ചതുകൊണ്ടാണെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. തൊഴിൽ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്നും പണം ചെലവാക്കാൻ മടിക്കുന്നതിനാൽ കുടുംബ സമ്പാദ്യത്തിൽ ഇരട്ടി വർധനവ് ഉണ്ടായെന്നും സമിതി വിലയിരുത്തി. വാഹന വിപണി, ഭവന കെട്ടിട നിർമാണ മേഖല, കോർപറേറ്റ് രംഗം തുടങ്ങിയ മേഖലയിലാണ് പഠനം നടത്തിയത്. 2020-21 ആദ്യ പാദത്തിൽ ടെക്നിക്കൽ റിസഷൻ അനുഭവപ്പെട്ട് തുടങ്ങി. കൊവിഡും സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു.
content highlights: India In Historic Technical Recession, RBI Says In First “Nowcast”