തിരുവനന്തപുരം: കിഫ്ബിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും ഗൂഡാലോചന നടത്തുന്നതായി ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഇവരുടെ പ്രവര്‍ത്തനമെന്നും ധനമന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച കേന്ദ്ര നടപടിക്കെതിരെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
കിഫ്ബിയുടെ വായ്പയെടുക്കല്‍ ഭരണഘടന വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ട് കേന്ദ്ര ഇടപെടലിന് തെളിവാണെന്നും തോമസ് ഐസക് ചൂണ്ടികാണിച്ചു. ലൈഫ് ഉള്‍പ്പെടെയുള്ള വികസന പദ്ധതികളെ തകര്‍ക്കാനുള്ള ശ്രമമാണ് ഇഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും ധനമന്ത്രി ആരോപിച്ചു.
ഇഡിക്ക് പിന്നാലെ സി ആന്റ് എജിയും സര്‍ക്കാരിനെതിരെ നീങ്ങുകയാണെന്ന് ധനമന്ത്രി പറഞ്ഞു. 1999 മുതല്‍ ഒമ്പത് തവണ സി ആന്റ് എ ജി കിഫ്ബിയില്‍ ഓഡിറ്റോ ഇന്‍സ്പെക്ഷനോ നടത്തിയിരുന്നതായും തോമസ് ഐസക് വ്യക്തമാക്കി.
Content Highlight: Finance Minister Thomas Isaac against Opposition parties