ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതി കേടുബാധിച്ച അവയവമായി മാറുന്നുവെന്ന് ഇന്ത്യ. പൊതുസഭയുടെ 75ാം സമ്മേളനത്തിലാണ് ഇന്ത്യയുടെ വിമർശനം. സുരക്ഷാ സമിതിയുടെ ഐജിഎൻ (inter governmental negotiations) സർവകലാശാല സംവാദത്തിനുള്ള വേദിയായി മാറിയിരിക്കുകയാണ്. ഫലപ്രദമായ പ്രവർത്തനങ്ങൾ നടക്കുന്നില്ല. നവീകരണം നടപ്പാക്കണമെന്ന പ്രസ്താവനകൾ ഉയരുന്നതല്ലാതെ പതിറ്റാണ്ടുകളായി ഐജിഎന്നിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും ഐക്രരാഷ്ട്ര സംഘടനയിലെ സ്ഥിരാംഗമായ ടി.എസ്. തിരുമൂർത്തി പറഞ്ഞു.
സഭയുടെ പ്രവർത്തന നയങ്ങളോ രേഖകളോ സുവ്യക്തമല്ലെന്നും ഇ-വോട്ടിങ്ങിൻ്റെ കാര്യമൊഴികെ പൊതുസമ്മത പ്രസക്തമായ ഒരു വിഷയവും സുരക്ഷാ സമിതി ചർച്ച ചെയ്യുന്നില്ലെന്നും തിരുമൂർത്തി കുറ്റപ്പെടുത്തി. സഭയിൽ ആഫ്രിക്കയുടെ പ്രാതിനിധ്യം കൂടുതൽ ഉറപ്പുവരുത്തണമെന്ന നിലവിലെ ആവശ്യത്തിനൊപ്പം ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കാനാവശ്യമായ നടപടികളും സ്വീകരിക്കണം. ഐജിഎന്നിൻ്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കി മാറ്റണമെന്നും രേഖാധിഷ്ഠിതമായ നയങ്ങൾ ഇവിടെ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യക്കെതിരെയുള്ള പാക്കിസ്താൻ പരാമർശങ്ങളെ കുറിച്ച് പറഞ്ഞ് സമയം കളയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights: UN Security Council Has Become An Impaired Organ: India