ഏക്നാഥ് ഖഡ്സെക്ക് പിന്നാലെ മുൻ കേന്ദ്രമന്ത്രിയായ ജെയ്സിങ് റാവു ബിജെപിയിൽ നിന്നും രാജി വെച്ചു

Ex-Union minister Jaysingrao Gaikwad Patil resigns from BJP

മഹാരാഷ്ട്രയിൽ ഏക്നാഥ് ഖഡ്സെക്ക് പിന്നാലെ മറ്റൊരു ബിജെപി നേതാവ് കൂടി ബിജെപിയിൽ നിന്നും രാജി വെച്ചു. മുൻ കേന്ദ്ര മന്ത്രിയായ ജെയ്‌സിങ്‌ റാവു ഗെയ്ക്‌വാദ് പാട്ടീലാണ് ഇന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടേലിന് രാജിക്കത്ത് സമർപ്പിച്ചത്.

പത്ത് വർഷത്തോളമായി പാർട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും അതു കൊണ്ടാണ് രാജി വെക്കുന്നതെന്നും ജെയ്സിങ് റാവും വ്യക്തമാക്കി. എംഎൽഎയോ എംപിയോ ആകാൻ തനിക്ക് താൽപര്യമില്ല. പാർട്ടിയെ ശക്തിപെടുത്തുന്നതിനായി പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ 10 വർഷക്കാലമായി അത്തരത്തിലൊരു ഉത്തരവാദിത്തം എനിക്ക് നൽകാൻ പാർട്ടിയോട് ആവശ്യപെട്ടിട്ടും പാർട്ടി അവസരം നൽകിയില്ലെന്നും അദ്ധേഹം പറഞ്ഞു.

സംസ്ഥാനത്ത് പാർട്ടിയെ വളർത്താൻ പ്രയത്നിച്ചവരെ പാർട്ടിക്ക് ആവശ്യമില്ലെന്നും ജെയ്സിങ് വ്യക്തമാക്കി. കഴിഞ്ഞ മാസം ആയിരുന്നു മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെ ബിജെപിയിൽ നിന്നും രാജി വെച്ചത്. എൻസിപിയിലേക്കാണ് അദ്ധേഹം പോയത്.

Content Highlights; Ex-Union minister Jaysingrao Gaikwad Patil resigns from BJP